നേപ്പാളില്‍ 21 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി

nepal airline

കാഠ്മണ്ഡു: നേപ്പാളില്‍ 23 യാത്രക്കാരുമായ പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. യാത്രാമധ്യേ നേപ്പാളിലെ മലനിരകള്‍ക്കിടയില്‍ വെച്ച് കാണാതായ വിമാനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്. വിമാനത്തിനുള്ളിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടു. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇന്ന് രാവിലെയാണ് പൊക്കാറയിലെ വിമാനത്താവളത്തില്‍ നിന്ന് നേപ്പാളിലെ പ്രധാന ട്രക്കിംഗ് മേഖലയായ ജോംസണിലേക്ക് താരാ വിമാനക്കമ്പനിയുടെ ചെറുയാത്രാവിമാനം പറന്നുയര്‍ന്നത്. യാത്ര ആരംഭിച്ച് എട്ട് മിനിട്ടിനുള്ളില്‍ വിമാനവുമായുള്ള എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിയ്ക്കപ്പെട്ടിരുന്നു.

nepal 1

മിയാഗ്ദി ജില്ലയിലെ ദാന ഗ്രാമത്തിനടുത്താണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. 20 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിദേശികളാണ്. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നവരിലേറെയും നേപ്പാള്‍ സ്വദേശികളാണ്.

ഏപ്രിലില്‍ രാജ്യത്തുണ്ടായ ഭൂകമ്പം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് നേപ്പാള്‍ മോചിതമായി വരുന്നതേയുള്ളൂ. പരിചയസമ്പന്നരല്ലാത്ത പൈലറ്റുമാരും അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിയ്ക്കാത്ത വിമാനങ്ങളും നേപ്പാളിലെ വിമാനാപകടങ്ങളുടെ തോത് വര്‍ധിപ്പിയ്ക്കുന്നുണ്ട്. ഇപ്പോള്‍ വിമാനം കാണാതായ മേഖലയിലെ പറക്കലില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ നേപ്പാളിലെ വിമാനക്കമ്പനികളെ വിലക്കിയിരുന്നതുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top