വേശ്യയെന്ന് വിളിച്ചാലല്ല, സംഘിയെന്ന് വിളിച്ചാലാണ് അപമാനം: ബിജെപി എംഎല്‍എയ്ക്ക് ജെഎന്‍യു യൂണിയന്‍ ഉപാധ്യക്ഷയുടെ മറുപടി

jnu
ദില്ലി: ജെഎന്‍യുവില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നെന്നും, നഗ്നനൃത്തങ്ങള്‍ നടക്കുന്നുവെന്നുമുള്ള ബിജെപി എംഎല്‍എയുടെ പ്രസംഗത്തിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദ്. ബിജെപി നേതാക്കള്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ വേശ്യകളെന്നാണ് വിളിക്കുന്നതെന്നും, പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നുവെന്നും ഷഹല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബിജെപിക്കാരുടെ ഇത്തരം വിളികളെയൊന്നും അപമാനമായി കണുന്നില്ലെന്നും അവര്‍ പറയുന്നു. ലൈംഗിക തൊഴിലാളികളെ ബഹുമാനിക്കുന്നവരാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെന്നും ഷഹല പറയുന്നു. ആരെങ്കിലും സംഘിയെന്ന് വിളിച്ചാലാകും തങ്ങള്‍ കൂടുതല്‍ അപമാനിതരാകുന്നതെന്നും ഷഹല പരിഹസിക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ ഈ അഭിപ്രായത്തോടുള്ള ജെഎന്‍യുവിലെ എബിവിപി വിദ്യാര്‍ത്ഥിനികളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും ഷഹല പറയുന്നു.

JNU2

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

BJP leaders say that JNU women are prostitutes and use 3,000 condoms a day. As comrade Kavita Krishnan said, we, JNU…

Posted by Shehla Rashid on Tuesday, 23 February 2016

രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയാണ് കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ തരംതാണ ആരോപണവുമായി രംഗത്തെത്തിയത്. നാടന്‍വിദേശ മദ്യത്തിന്റെ 2000 ഓളം കുപ്പികളാണ് ദിനം പ്രതി ജെഎന്‍യുവില്‍ കാണപ്പെടുന്നതെന്നാണ് അഹൂജ പറഞ്ഞത്. 50000 സിഗററ്റുകള്‍, 4000 ബീഡികള്‍, ദേശദ്രോഹികള്‍ കഴിക്കുന്ന മാംസത്തിന്റെ അവശിഷ്ടമായി അരലക്ഷത്തോളം എല്ലിന്‍ കഷണങ്ങളും പ്രതിദിനം ജെഎന്‍യുവില്‍ കാണപ്പെടുന്നുവെന്നും അഹൂജ പറഞ്ഞിരുന്നു. ഇതുമാത്രമല്ല ചിപ്പ്‌സിന്റെയൊക്കെ 2000 പാക്കറ്റുകളും കാണാം. എല്ലാ ദിവസവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത് 3000ഓളം ഗര്‍ഭ നിരോധന ഉറകളാണ്, അവിടെയുള്ള നമ്മുടെ സഹോദരിമാരോട് അവര്‍ ചെയ്യുന്നതിതാണെന്നും ആഹൂജ പറഞ്ഞിരുന്നു. പ്രതിദിനം 500 ഓളം ഉപയോഗിക്കപ്പെട്ട ഗര്‍ഭഛിത്രത്തിനുള്ള സിറിഞ്ചുകളും കണ്ടെത്തുന്നുണ്ടത്രേ. മാലിന്യങ്ങളുടെ കൂടെ പ്രതിദിനം മയക്കുമരുന്ന് പൊതിഞ്ഞുകൊണ്ടുവരുന്ന 100 വെള്ളിനിറമുള്ള കടലാസുകളും കാണാമെന്നും എംഎല്‍എ പറഞ്ഞിരുന്നു.
MLA

രാത്രി എട്ടുമണി കഴിഞ്ഞാല്‍ ജെഎന്‍യുവില്‍ എല്ലാവരും ലഹരിയുടെ ഉന്മാദത്തിലായിരിക്കുമെന്നും അഹൂജ സാക്ഷ്യപ്പെടുത്തിയിരുന്നു. യുവാക്കളല്ല, രണ്ടിലധികം മക്കളുള്ളവരാണ് അവിടെ പഠിക്കുന്നവരെല്ലാമെന്നും പറയുന്നുണ്ട്. സാംസ്‌കാരിക പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്‌നരായി നൃത്തം ചെയ്യുകയും, ലഹരി നുണഞ്ഞുകൊണ്ട് മറ്റുള്ളവരിത് ആസ്വദിക്കുകയും ചെയ്യുന്നുവെന്നും, ഇതാണ് ജെഎന്‍യുവിലെ ജീവിതമെന്നും അഹൂജ പറഞ്ഞുവെച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതികരണവുമായി ഐസ നേതാവും ജെഎന്‍യുഎസ്‌യു ഉപാധ്യക്ഷയുമായ ഷഹല റാഷിദ് രംഗത്തെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top