70 ലക്ഷം രൂപയുടെ വാച്ച് സമ്മാനമായി സ്വീകരിച്ചു; കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍

zzzzz

ബംഗലൂരു: പുതിയൊരു വാച്ച് കെട്ടി. പക്ഷേ കെട്ടിയ നാള്‍ മുതല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമയം അത്ര നല്ലതല്ല. ഈയിടെ 70 ലക്ഷം രൂപ വില വരുന്ന ഒരു വാച്ച് സിദ്ധരാമയ്യയ്ക്ക് സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുഖ്യമന്ത്രി ഇത്രയും വിലപിടിപ്പുള്ള ഒരു സമ്മാനം സ്വീകരിയ്ക്കുന്നത് നിലവിലെ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച് ഡി കുമാര സ്വാമി സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

a

നിയമം അനുസരിച്ച് മുഖ്യമന്ത്രിയ്ക്ക് 20000 രൂപയക്ക് മുകളിലുള്ള സമ്മാനങ്ങള്‍ ഒരാളില്‍ നിന്നും സ്വീകരിയ്ക്കുവാനുള്ള അനുവാദമില്ല. ഇത് ലംഘിയ്ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് ബിജെപി വക്താവ്എസ് പ്രകാശിന്റെ അഭിപ്രായം. വിഷയം കൂടുതല്‍ വിവാദമായതോടെ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സിദ്ധരാമയ്യയും രംഗത്തെത്തിയിട്ടുണ്ട്. വാച്ച് തന്റെ അടുത്ത സുഹൃത്ത് സമ്മാനിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസം പറയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഇപ്പോള്‍ ഉയര്ന്നിരിക്കുന്ന ഈ വിവാദം ആവശ്യമില്ലാത്തതാണെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്നുമായിരുന്നു സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിമാരുടെ അഭിപ്രായം. നേരത്തേ ഭാര്യയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ വിലയുള്ള സാരി വാങ്ങിയ സിദ്ധരാമയ്യയുടെ പ്രവര്‍ത്തിയും വിവാദത്തിന് വഴിവെച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top