കനയ്യയുടെ ജാമ്യത്തെ 200% എതിര്‍ക്കും; എതിര്‍ക്കില്ലെന്ന് കമ്മീഷണര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്നും ദില്ലി പോലീസ്

ദില്ലി: കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം തെളിയിക്കാനുള്ള നാല് സുപ്രധാന തെളിവുകളുണ്ടെന്ന് ദില്ലി പോലീസ്. ദില്ലി പോലീസ് നിയോഗിച്ച പ്രത്യേക അഭിഭാഷക സംഘമാണ് ഹൈക്കോടതിയില്‍ കനയ്യയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ഇക്കാര്യം പറഞ്ഞത്. കനയ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പ്രത്യേക അഭിഭാഷക സംഘത്തിലെ ശൈലേന്ദ്ര ബാബര്‍ പറഞ്ഞു. കനയ്യയുടെ ജാമ്യത്തെ 200 ശതമാനം ദില്ലി പോലീസ്എതിര്‍ക്കുമെന്നും ശൈലേന്ദ്ര പറഞ്ഞു.

അതേസമയം, കനയ്യകുമാറിന്റെ കേസിനെച്ചൊല്ലി ദില്ലി ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ട അഭിഭാഷകനായ രാഹുല്‍ മെഹ്‌റയെ വിശ്വാസമില്ലെന്ന് ദില്ലി പോലീസ് അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മെഹ്‌റയോട് കോടതിയില്‍ ഹാജരാകേണ്ടെന്നാണ് ദില്ലി പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഹാജരാകുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ലെഫ്റ്റനന്റ് ഗവര്‍ണറും അഭിഭാഷകന് നിര്‍ദേശം നല്‍കി. എന്നാല്‍ നിയമപ്രകാരം താനാണ് ഹാജരാകേണ്ടതെന്നും ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറല്ലെന്നും കോടതിയില്‍ താന്‍ തന്നെ ഹാജരാകുമെന്നും രാഹുല്‍ മെഹ്‌റ അറിയിച്ചു. എഎപി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ വിശ്വാസമില്ലെന്ന് പറഞ്ഞാണ് മെഹ്‌റയെ പോലീസ് വിലക്കിയത്. ഇതിന് പകരമായി നാലംഗ അഭിഭാഷക സംഘത്തേയും പോലീസ് നിയോഗിച്ചിട്ടുണ്ട്. വിലക്കുകളെ മറികടന്ന് മെഹ്‌റ കോടതിയിലെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top