കുട്ടികളെ അയയ്‌ക്കേണ്ടത് സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലകളിലേക്ക്: മോഹന്‍ലാല്‍

mohanlal

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് എന്ന ചോദ്യമുയര്‍ത്തി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരെ അനുസ്മരിച്ചാണ് മോഹന്‍ലാല്‍ തന്റെ ലേഖനം ആരംഭിക്കുന്നത്.

ജീവന്‍ നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന ഒരു സൈനികന്‍ തനിക്ക് പിറന്ന മകളെ പോലും കാണാന്‍ സാധിക്കാതെ വീരമൃത്യു വരിച്ചു.അവരെപ്പോലെയുള്ളവര്‍ തന്റെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുന്നു. എന്താണ് രാജ്യസ്‌നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തികെട്ട രീതിയില്‍ തല്ലു കൂടുന്നു. ഇതില്‍ പരം നാണംകെട്ട മറ്റെന്തുണ്ട് ഭൂമിയില്‍. രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലി വെക്കുന്ന മനുഷ്യരെ അപമാനിക്കാന്‍ ഇതില്‍ കൂടുതല്‍ മറ്റെന്ത് വേണമെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

എല്ലാ തരത്തിലുള്ള ചിന്തകളും നല്ലതാണ്. അവ രാജ്യത്തെ ഏതെങ്കിലും തരത്തില്‍ പുരോഗതിയിലേക്ക് നയിക്കുമെങ്കില്‍ എല്ലാ സമരങ്ങളും നല്ലതാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു. അല്ലാത്തതെല്ലാം വ്യര്‍ത്ഥമെന്ന് മാത്രമല്ല, മാതൃനിന്ദ കൂടിയാണെന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ വ്യക്തമാക്കുന്നു.

My Latest Blog: ” Respect Freedom, Respect it’s price too “http://www.thecompleteactor.com/articles2/2016/02/respect-freedom-respect-its-price-too/

Posted by Mohanlal on Sunday, 21 February 2016

മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണരൂപം വായിക്കാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top