മേക്കപ്പ് കൂടിപ്പോയ നവ്യ നായര്‍ക്ക് ട്രോള്‍ മഴ; ക്ഷമാപണവുമായി നടി

navya-nair-1

ടിവി ചാനലിലെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി നവ്യാ നായരുടെ മെയ്ക്ക് അപ്പ് കൂടിപ്പോയെന്ന ആക്ഷേപം ഉയര്‍ത്തിയ ട്രോളന്‍മാര്‍ക്ക് നവ്യയുടെ മറുപടി. നൃത്ത പരിപാടിയിലെ മേക്കപ്പ് കൂടിപ്പോയെന്ന ആക്ഷേപത്തെ താന്‍ അംഗീകരിക്കുന്നതായും തന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് വിഷമമുണ്ടാക്കിയതായും നവ്യ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെറ്റ് തെറ്റ് തന്നെയാണ്. ഇനി മുതല്‍ ഇക്കാര്യം ശ്രദ്ധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ ഒരുക്കിയ മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റപ്പെടുത്തരുതെന്നും നവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നവ്യയുടെ മുഖത്തെ മേക്കപ്പിനെ ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സലിം കുമാറിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്തായിരുന്നു ട്രോളുകളില്‍ അധികവും.

navya-2

Dear friends , I got n number of personal messages reg Asianet film awards make up.. So I shud reply in common.. The…

Posted by Navya Nair. on Saturday, 20 February 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top