ജെഎന്‍യുവിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ സര്‍ഗാത്മക സദസ്സും പ്രതിരോധ സായാഹ്നവും

dyfi

കോഴിക്കോട്: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിനു എൈക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് സര്‍ഗാത്മക സദസ്സും പ്രതിരോധ സായാഹ്നവും സംഘടിപ്പിച്ചു. ശനിയാഴ്ച്ച വൈകിട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. വൈകീട്ട് അഞ്ചു മണിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 12 മണി വരെ നീണ്ടു.
സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപരിപാടിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈന്‍ സംവാദം ,നാടന് പാട്ടുകള്‍, ചിത്രരചന തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു. തിരക്കഥാകൃത്ത് ടിഎ റസാഖ്, പുരുഷന് കടലുണ്ടി എംഎല്എ, ചിത്രകാരന്‍ പോള്‍ കല്ലനോട്,ഞെരളത്ത് ഹരിഗോവിന്ദന്‍, പ്രൊഫസര്‍ എംഎന്‍ കാരശ്ശേരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top