ആപ്പിള്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

DONALD-TRUMPP

വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ബഹിഷ്‌കരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോയില്‍ നടന്ന വെടിവെയ്പ്പിന് കാരണക്കാരായവരുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിള്‍ കമ്പനി ഗവണ്‍മെന്റുമായി സഹകരിച്ചിരുന്നില്ല. രാജ്യത്തിന് ഏറെ അത്യാവശ്യമുള്ള സമയത്ത് സഹായിക്കുവാന്‍ കഴിയാത്ത കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞു.

വരുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സൗത്ത് കരോലിനിയിലെ പോളിസ് ദ്വീപില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിസ്വാന്‍ ഫാറുഖ്, ഭാര്യ തഷ്ഫിന്‍ മാലിക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സാന്‍ ബെര്‍ണാഡിനോ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. കമ്പനി നയത്തിന് എതിരാണ് എന്ന കാരണത്താലാണ് ഇവരുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ ആവശ്യം ആപ്പിള്‍ നിരസിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top