സാംസങ്ങ് ഗാലക്സി എസ്7 ; വാട്ടര്‍പ്രൂഫ് ഫോണ്‍ ടീസര്‍

സ്മാര്‍ട്ട്ഫോണ്‍ വിപണി കയ്യിലൊതുക്കാന്‍ സാംസങ്ങ് ഗാലക്സി എസ്7 , എസ്7 എഡ്ജ് എന്നീ ഫോണുകള്‍ ഫെബ്രുവരി 21ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയായി സാംസങ്ങിന്റെ ഇന്തോനേഷ്യന്‍ ഗ്രൂപ്പ് പുതിയ ടീസര്‍ പുറത്തിറക്കി. പുതിയ ഫോണ്‍ വാട്ടര്‍പ്രൂഫ് മോഡലായാണ് അവതരിപ്പിക്കുന്നത്. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗും ഇത് സപ്പോര്‍ട്ട് ചെയ്യും.
വാട്ടര്‍പ്രൂഫ് ഫീച്ചര്‍ ഒഴുവാക്കിയാല്‍ ഗാലക്സി എസ്7 തികച്ചും ഗാലക്സി എസ്6 ന്റെ അതേ രൂപത്തില്‍ത്തന്നെയാണ്. ഗാലക്സി എസ്7 , എസ്7 എഡ്ജ് എന്നിവയുടെ വില നേരത്തെ നെതര്‍ലാന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 32ജിബി എസ്7ന് ഏകദേശം ഇന്ത്യന്‍ വില 46000രൂപയും എസ്7 എഡ്ജിന് ഏകദേശം 53000 രൂപയും ആയിരിക്കും വിപണി വില എന്നാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഔദ്യോഗികമായി ഫോണിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 21ന് ബാഴ്സിലോണിയയില്‍ നടക്കുന്ന ചടങ്ങില്‍ ഫോണിന്റെ ഔദ്യോഗിക വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കും. ഫോണിന്റെ ടീസര്‍ വീഡിയോ ഇന്തോനേഷ്യന്‍ സാംസങ്ങ് ഗ്രൂപ്പ് തന്നെയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.