പൂനെയിലേക്ക് മാറിയെങ്കിലും മനസ്സിപ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടൊപ്പമാണെന്ന് ധോണി

DHONIപുതിയ ടീമിനോടൊപ്പം ചേരുമ്പോള്‍ താന്‍ വളരെ ആവേശത്തിലും ആകാംഷയിലുമാണെന്നൊക്കെ പറയുന്നവരാണ് മിക്ക കളിക്കാരും. എന്നാല്‍ പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്ന പുതിയ ഐപിഎല്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തിട്ടും പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓര്‍മ്മകളില്‍ തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഈ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ധോണി പുതിയ ടീമിന്റെ ഭാഗമായത്.

‘താന്‍ ചെന്നൈയില്‍ നിന്നും പൂര്‍ണമായി പുറത്തു വന്നു എന്ന് പറഞ്ഞാല്‍ നുണയായി പോകും, ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ എട്ടു വര്‍ഷക്കാലം ഞാന്‍ അവിടെയായിരുന്നു. ഓര്‍മ്മള്‍ വിലപ്പെട്ടതാണ്. ‘-ധോണി പറഞ്ഞു. പക്ഷെ ഒരു കളിക്കാരനും നായകനുമെന്ന നിലയില്‍ പൂനെയ്ക്ക് വേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കോച്ചായിരുന്ന സ്റ്റീഫന്‍ ഫഌമ്മിംഗിനെ ധോണി പൂനെയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്നെപ്പോലെ ശാന്തനമായ വ്യക്തിയാണ് ഫഌമ്മിംഗ് എന്നും അദ്ദേഹം മികച്ച കോച്ചാണെന്നും ധോണി പറഞ്ഞു.

സുരേഷ് റെയ്‌ന, ബ്രണ്ടന്‍ മക്കല്ലം, രവീന്ദ്ര ജഡേജ തുടങ്ങിയ ചെന്നൈയിലെ സഹതാരങ്ങളെ ഈ സീസണില്‍ താന്‍ മിസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ അശ്വന്‍, രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ഡുപ്ലസിസ് എന്നിവരാണ് പൂനെ സൂപ്പര്‍ ജയന്റ്‌സിലെ മറ്റു പ്രധാന കളിക്കാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top