ഡാനിയല്‍ ക്രെയ്ഗ് ഇനി ബോണ്ടാകാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

daniel-craig

ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം ഡാനിയല്‍ ക്രെയ്ഗ് ബോണ്ട് വേഷം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ട്രാക്ട് പ്രകാരം പരമ്പരയിലെ അടുത്ത ചിത്രത്തില്‍ കൂടി ക്രെയ്ഗ് തന്നെയാണ് അമേരിക്കന്‍ സീക്രട്ട് ഏജന്റായ ജയിംസ് ബോണ്ടിനെ അവതരിപ്പിക്കേണ്ടത്.

എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം ഒരു ബിഗ് ബഡ്ജറ്റ് അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയ്ക്ക് വേണ്ടി ക്രെയ്ഗ് ബോണ്ട് വേഷം ഉപേക്ഷിക്കുന്നുവെന്നാണ് അറിയുന്നത്. കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോലസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര തുടങ്ങി നാല് ബോണ്ട് ചിത്രങ്ങളിലാണ് ക്രെയ്ഗ് വേഷമിട്ടത്. ഇതില്‍ സ്‌കൈഫാള്‍ ഇതുവരെ ഇറങ്ങിയ ബോണ്ട് ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ചതായാണ് വിലയിരുത്തുന്നത്. ലോകമെമ്പാടും നിരവധി ആരാധകരാണ് ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top