ഐഎസ് ക്രൂരത തുറന്ന് പറഞ്ഞ് നാദിയ മുറാദ്; ഐഎസിന്റെ ലൈംഗികവ്യാപാരവും കൂട്ടക്കൊലയും

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ലൈംഗിവ്യാപാരത്തിന് ഇരയാക്കപ്പെടുകയും കൂട്ടക്കാലയിലൂടെ കുടുംബത്തെ നഷ്ടപ്പെടുകയും ചെയ്ത നാദിയാ മുറാദ് തന്റെ നരകയാതനകളെക്കുറിച്ച് വിവരിച്ചു. ഐഎസ് ഭീകരതയുടെ ഇരകളാകുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് തന്റെ ശബ്ദം ഉയരുന്നതെന്ന് ഇറാഖ് സീഞ്ഞാറിലെ യസീദി പെണ്‍കുട്ടിയും 21 കാരിയുമായ നാദിയ പറയുന്നു.
ലണ്ടനിലെ ട്രേഡ് യൂണിയന് കോണ്‍ഗ്രസ് ഹൗസിലായിരുന്നു നാദിയ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ കണ്മുന്നിലിട്ടാണ് മാതാവിനേയും ആറ് സഹോദരന്മാരെയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്. എന്നാല്‍ പത്തു സഹോദരന്മാര് കൊല്ലപ്പെട്ട സ്ത്രീകള്‍ വരെ ഉണ്ടായിരുന്നെന്ന് നാദിയ പറയുന്നു.

തന്നെപോലെ ഒരുപാട് സഹോദരികളെ വീടുകളില്‍ നിന്നും തട്ടിക്കൊണ്ടു പോയി ലൈംഗിക വ്യാപാരത്തിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് എതിരേ ലോകമനസ്സാക്ഷി ഉണരണമെന്ന ആവശ്യമുന്നയിച്ചാണ് നാദിയ തന്റെ ജീവിതം തകര്‍ത്ത നിമിഷങ്ങള്‍ വിവരിച്ചത്.
മാതാവിന്റെ കണ്മുന്നില് വെച്ചാണ് ആറു സഹോദരങ്ങളെ അവര്‍ കഴുത്തറുത്തത്. ഒടുവില്‍ തന്റെ മുന്നിലിട്ട് മാതാവിനേയും കൊന്നു. തന്നെ മൊസൂളിലേക്ക് പിന്നീട് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
യസീദി സമൂഹത്തിന് ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാക്കിലെ സീഞ്ഞാറിലെ പഴയ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ നാദിയ വിങ്ങിപ്പൊട്ടുന്നു. സീഞ്ഞാര്‍ പിടിച്ചെടുത്ത് 5,000ത്തില്‍ കൂടുതല്‍ യസീദി പെണ്‍കുട്ടികളെയാണ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി മാറ്റിയത്.
യസീദികളായ ഞങ്ങളുടെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. ബലാത്സംഗം, കൊലപാതകം, തുരത്തിയോടിക്കല്‍ ഇസ്ലാമിന്റെ പേരില്‍ എല്ലാം പരീക്ഷിച്ചു.
ഒമ്പതു വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും വാടകയ്ക്ക് നല്കപ്പെടുകയോ വില്‍പ്പനച്ചരക്കാക്കുകയോ ചെയ്യപ്പെട്ടു. പിടിച്ചുകൊണ്ടു പോയ യസീദി സമൂഹത്തിലെ യുവതികളും പെണ്‍കുട്ടികളുമായി 3,400 യുവതികള്‍ ഇപ്പോഴും ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലുണ്ടെന്ന് നാദിയ പറയുന്നു.
ഇതിനിടെ ഐഎസിന്റെ തടവറയില്‍ മാസങ്ങളോളം നീണ്ടുനിന്ന പീഡനങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുകയോ രക്ഷപ്പെട്ടെത്തുകയോ ചെയ്യുന്ന യുവതികളെ കുര്‍ദിഷ് സൈന്യം നിര്‍ബന്ധിത കന്യകാത്വ പരിശേധനയ്ക്ക് വിധേയമാക്കുകയാണ്. വിരലുകള്‍ ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് കന്യകാത്വ പരിശോധന നടത്തുന്നത്.
കന്യാചര്‍മ്മത്തിന് ക്ഷതമേറ്റിട്ടുണ്ടോ എന്ന് നേരിട്ടറിയാനാണ് ഈ പരിശേധന. തുറസായ സ്ഥലങ്ങളിലെ ടെന്‍ഡുകളില്‍ ഒന്നിലധികം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പലപ്പോഴും ഈ പരിശേധന നടത്തുന്നത്. ഈ സമയം പല പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക