ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് എട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

JNU

ദില്ലി: ജെഎന്‍യു കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് യൂനിയന്‍ നേതാവിന്റെ അറസ്റ്റിനു പുറമെ എട്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. അറസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധം കനത്ത ക്യാമ്പസില്‍ കഴിഞ്ഞ ദിവസം 2000 വിദ്യാര്‍ഥികളാണ് പ്രകടനവുമായി രംഗത്തിറങ്ങിയത്.

സംഘാടകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പരിപാടിയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ശനിയാഴച് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.

ജെഎന്‍യു കാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് എബിവിപിയാണ് രംഗത്തത്തെിയത്. തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജെഎന്‍യു വൈസ് ചാന്‍സലര്‍ക്കും ആഭ്യന്തര വകുപ്പിനും ബിജെപി എംപി മഹേഷ് ഗിരിയും എബിവിപിയും പരാതി നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top