ഹനുമന്തപ്പയുടെ നില ഗുരുതരമായി തുടരുന്നു; പ്രാര്‍ത്ഥനയോടെ രാജ്യം

hanumanthappa

ദില്ലി: സിയാച്ചിനിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി ആറാം ദിവസം കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ദില്ലിയിലെ കരസേനാ ആശുപത്രിയില്‍ ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടരുകയാണ്.

കരളും വൃക്കയും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. തലച്ചോറില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ട്. ന്യൂമോണിയ ബാധയും കണ്ടെത്തിയിട്ടുണ്ട്. ലോകത്തു കിട്ടാവുന്നതില്‍ ഏറ്റവും മികച്ചതും വിദഗ്ധവുമായ പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊടുംതണുപ്പില്‍ മരവിച്ചുപോയ ശരീരഭാഗങ്ങളിലേക്ക് രക്തം എത്തുമ്പോഴും ശരീരം സാധാരണ താപനിലയിലേക്കു മടങ്ങിവരുമ്പോഴുമുണ്ടാകുന്ന സങ്കീര്‍ണതകളാണ് ഹനുമന്തപ്പയ്ക്ക് അതീജിവിക്കാനുള്ളത്.

35 അടി താഴ്ച്ചയില്‍ മഞ്ഞിനടിയില്‍ കുടുങ്ങി ആറു ദിവസത്തോളം മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന ഹനുമന്തപ്പ പ്രതിസന്ധികള്‍ മറികടന്ന് വീണ്ടുമൊരു അത്ഭുതം കാട്ടുമെന്ന് തന്നെയാണ് രാജ്യം മുഴുവന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top