ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് യൂസേഴ്‌സ് ഫീ

dubai-airport

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ വരുന്നു. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരില്‍ 35 ദിര്‍ഹമാണ് ഈടാക്കുക. ജൂലൈ മുതലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക.

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നും യൂസേഴ്‌സ് ഫീ ഈടാക്കാനാണ് വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. 35 ദിര്‍ഹം വീതം ഒരാള്‍ക്ക് ഈടാക്കും. എഫ് സിക്‌സ് എന്ന പേരിലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക. വിമാനടിക്കറ്റിന്റെ തുകക്കൊപ്പം ആണ് യൂസേഴ്‌സ് ഫീയും അടക്കേണ്ടത്. ദുബായ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരും യൂസേഴ്‌സ് ഫീ നല്‍കണം. എന്നാല്‍ രണ്ടു വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്കും വിമാനജീവനക്കാര്‍ക്കും യൂസേഴ്‌സ് ഫീ അടക്കേണ്ടതില്ല. ജൂലൈയ് ഒന്നിന് ശേഷം യാത്ര ചെയ്യുന്നവരില്‍ നിന്നാണ് യൂസേഴ്‌സ് ഫീ ഈടാക്കുക.

മാര്‍ച്ച് ഒന്നിന് ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം എയര്‍പോര്‍ട്ട് അഥോറിട്ടി നല്‍കി കഴിഞ്ഞതായാണ് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ടിക്കറ്റ് നിരക്ക് അടിക്കടി വര്‍ദ്ധിപ്പിക്കുന്ന വിമാനകമ്പനികളുടെ നടപടികള്‍ക്കൊപ്പം യൂസേഴ്‌സ് ഫീയുടെ അധികഭാരം കൂടി ഇനി യാത്രക്കാര്‍ വഹിക്കേണ്ടി വരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top