പരുക്കേറ്റ മൃഗങ്ങള്‍ക്കു വേണ്ടി ആംബുലന്‍സ് ഓടിക്കുന്നത് പത്ത് വര്‍ഷത്തോളം- വീഡിയോ കാണാം

baluപൂനെ: പരുക്കേറ്റ മൃഗങ്ങളെ ആട്ടിയോടിക്കുന്നവരാണ് പലരും. എന്നാല്‍ പൂനെ സ്വദേശി ബാലുവിന്റെ ജീവിതം അവശതയനുഭവിക്കുന്ന മൃഗങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിട്ട് പത്തു വര്‍ഷം തികയുകയാണ്.

പരുക്കേറ്റ് അവശനിലയില്‍ തെരുവില്‍ കഴിയുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നത് തന്റെ ജന്മനിയോഗമായി കരുതുകയാണ് ബാലു എന്നയീ ചെറുപ്പക്കാരന്‍. അതിനുവേണ്ടിയാണ് സ്വയം സമ്പാദിച്ച പണം മുടക്കി ഒരു ആംബുലന്‍സ് വാങ്ങിയതും.

തെരുവോരങ്ങളില്‍ അപകടത്തില്‍പ്പെട്ടു കഴിയുന്ന മൃഗങ്ങളെ തന്റെ ആംബുലന്‍സില്‍ കയറ്റി മൃഗാശുപത്രികളില്‍ എത്തിച്ചാണ് ബാലു രക്ഷകനാവുന്നത്. മൃഗങ്ങളെ ശുശ്രൂഷിക്കുന്നത് തന്റെ കര്‍ത്തവ്യമായി കരുതുന്നു ഇയാള്‍, താന്‍ ചെയ്യുന്ന ജോലിയില്‍ ഏറെ സന്തോഷവാനാണെന്നും ജീവിത കാലം മുഴുവന്‍ അതു തുടരുമെന്നും ബാലു പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top