ദി ജംഗിള്‍ബുക്ക്, അതിശയിപ്പിക്കുന്ന പുതിയ ട്രയിലര്‍ കാണാം

jungle-book

റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ വിഖ്യാത നോവല്‍ ജംഗിള്‍ ബുക്കിനെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. ഡിസ്‌നി നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പര്‍ ഹീറോ സിനിമ അയണ്‍മാന്റെ സംവിധായകന്‍ ജൊന്‍ ഫാവ്‌റ്യൂവാണ്. നീല്‍ സേതിയെന്ന പത്തു വയസുകാരനായ ഇന്ത്യന്‍ ബാലനാണ് ഇത്തവണ പ്രധാന കഥാപാത്രമായ മൗഗ്ലിയാകുന്നത്. ഇതേ പേരില്‍ ഡിസ്‌നി തന്നെ 1967 ല്‍ ചിത്രമൊരുക്കിയിരുന്നു. ടെലി സീരിയലിന്റെ രൂപത്തിലും ജംഗിള്‍ ബുക്ക് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രം ഗ്രാഫിക്‌സിന്റെ വിസ്മയ ലോകം തന്നെ തീര്‍ക്കുമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

ബില്‍ മറേ, ബെന്‍ കിംഗ്‌സ്‌ലി, സ്‌കാര്‍ലറ്റ് ജോണ്‍സണ്‍ എന്നിവര്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു. കാട്ടില്‍ ചെന്നായകളുടെ ഇടയില്‍ വളര്‍ന്ന മൗഗ്ലി ലോകമെമ്പാടുമുള്ള കുട്ടികളുടെ ഇഷ്ട കഥാപാത്രം കൂടിയാണ്. ഏപ്രില്‍ 15-ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top