നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ച് ട്രായ്: വ്യത്യസ്ത താരിഫുകള്‍ ഈടാക്കരുതെന്ന് നിര്‍ദ്ദേശം

Untitled-1

ദില്ലി: നെറ്റ് നിഷ്പക്ഷതയെ പിന്തുണച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ(ട്രായ്) അന്തിമ തീരുമാനം. ഡാറ്റാ ഉപയോഗത്തിന് വ്യത്യസ്ത താരിഫുകള്‍ നിശ്ചയിക്കരുതെന്ന് ട്രായ് നിര്‍ദ്ദേശിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രായുടെ അന്തിമ തീരുമാനം. ട്രായ്‌യുടെ തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

ഉപയോക്താക്കളുടെ തീരുമാനം സംരക്ഷിക്കാനാണ് തീരുമാനമെന്ന് ട്രായ് ചെയര്‍മാന്‍ പറഞ്ഞു. തീരുമാനം ലംഘിച്ചാല്‍ പ്രതിദിനം 50000 രൂപ പിഴ ഈടാക്കാനും ധാരണയായി.  ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്.

വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. ഇതിനാണ് ട്രായുടെ ഇടപെടലോടെ തീരുമാനമാകുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top