വിജയ് നായകനായ തെറിയുടെ തകര്‍പ്പന്‍ ടീസര്‍

vijay

തമിഴകത്തിന്റെ ഇളയദളപതി വിജയുടെ 59-ആം ചിത്രം തെറിയുടെ ആദ്യ ടീസര്‍ പുറത്തു വന്നു. വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. വിജയ്‌യുടെ പൊലീസ് വേഷം ഇതിനോടകം ആരാധകരില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. സാമന്തയും ആമി ജാക്‌സണുമാണ് തെറിയില്‍ വിജയുടെ നായികമാരാകുന്നത്.

സൂപ്പര്‍ഹിറ്റ് സിനിമയായിരുന്ന രാജാറാണിയുടെ സംവിധായകന്‍ ആറ്റ്‌ലിയാണ് ചിത്രത്തിന് പിന്നില്‍. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. വിജയ്‌യുടെ മകള്‍ ദിവ്യയും നടി മീനയുടെ മകള്‍ നൈനികയും ചിത്രത്തില്‍ ബാലതാരങ്ങളായെത്തുന്നുണ്ട്.

തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍.

DONT MISS