ഓട്ടോ എക്‌സ്‌പോ 2016: കണ്ണഞ്ചിപ്പിക്കും വാഹനങ്ങളുടെ ആദ്യദിനം

car12

ഇന്ത്യന്‍ നിരത്തുകളും വാഹന വിപണിയും കീഴടക്കാന്‍ വിവിധ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന മോഡലുകളുമായി ദില്ലി ഓട്ടോ എക്‌സ്‌പോ 2016-ന്റെ ആദ്യദിനം കടന്നുപോയി. ഗ്രേറ്റര്‍ നോയിഡയില്‍ ബുധനാഴ്ചയാണ് ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങളുമായി ദില്ലി ഓട്ടോ എക്‌സ്‌പോ ആരംഭിച്ചത്. ആദ്യദിനം തന്നെ പലതരം മോഡലുകളിലുള്ള വ്യത്യസ്തമാര്‍ന്ന കാറുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

car1

ടൊയോട്ട ഇന്നോവയുടെ ക്രിസ്റ്റ, മാരുതിയുടെ വിതാറ ബ്രെസ്സ,നിസാന്റെ ട്വന്റി 20 സ്‌പെഷല്‍ എഡിഷനായ ടെറാനോ, മൈക്ര, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ റെനോള്‍ട്ട് ഇറക്കുന്ന ഏറ്റവും പുതിയ മോഡലായ സ്‌പോട്ട് ആര്‍.എസ് 0.1, ഫോക്‌സ് വാഗന്റെ അമിയോ, പ്രീമിയം മോഡലായ തികുവാന്‍, മെര്‍സിഡസിന്റെ സുന്ദരന്‍ ജി.എല്‍.സി 300, ഓഡിയുടെ ആര്‍8വി10പ്‌ളസ്, ഐ20ക്ക് ശേഷം ഹ്യൂണ്ടായി ഇറക്കുന്ന പുത്തന്‍ മോഡലായ ഐ30 തുടങ്ങിയ ഏറ്റവും പുതിയ മോഡലുകളാണ് എക്‌സ്‌പോയില്‍ അണിനിരത്തിയിരിക്കുന്നത്. കൂടാതെ ബൈക്കുകളുടെ നീണ്ട നിരയും എക്‌സ്‌പോയുടെ പ്രത്യേകതയാണ്.

car6

ഏറ്റവും പുതിയ ബിഎംഡബ്ലിയു 7 സീരീസിനെ വിപണിയിലേക്ക് ഓട്ടോ എക്‌സ്‌പോ വേദിയില്‍ പരിചയപ്പെടുത്തിയത് ക്രിക്കറ്റ് ദൈവം സച്ചിനാണ്. 1.1 കോടി 1.5 കോടിവരെയുള്ള വിലയുമായാണ് വാഹനമെത്തുന്നത്. പുതിയ ക്ളസ്റ്റര്‍ ആര്‍കിടെക്ചറും റിയര്‍വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോമുമാണ് വാഹനത്തിന്റെ പ്രത്യേകത.

car2 car5 car9 car3 car8 car7 car4

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top