നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ തിരിച്ചയച്ച രാഷ്ട്രപതിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്ലാച്ചിമട സമര സമിതി

plachimada

പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ തിരിച്ചയച്ച രാഷ്ട്രപതിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്ലാച്ചിമട സമര സമിതി രംഗത്ത്. കൊക്കോകോളയെ സഹായിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാഷ്ട്രപതി ബില്‍ മടക്കി അയച്ചതെന്നും വരുന്ന നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബില്ല് പാസാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനി മൂലം ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസമാകേണ്ടിയിരുന്ന പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതി മടക്കി അയച്ചതിനെതിരെ വന്‍പ്രക്ഷോഭത്തിനാണ് പ്ലാച്ചിമട സമരസമിതി ഒരുങ്ങുന്നത്.

കൊക്കോകോളയെ സഹായിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാഷ്ട്രപതി ബില്ല് മടക്കിയതെന്നും അതിനാല്‍ ഈ മാസം 11ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ തടയുമെന്നും സമരസമിതി പ്രഖ്യാപിച്ചു. സംസ്ഥാന നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ബില്‍ ആറാഴ്ചയ്ക്കകം രാഷ്ട്രപതിയ്ക്ക് അയച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരും, ഇപ്പോഴത്തെ സര്‍ക്കാരും ഒരുപോലെ കൊക്കോകോളയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സമരസമിതി ആരോപിച്ചു. ബില്‍ മടക്കിയ സാഹചര്യത്തില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ആവശ്യമായ ഭേദഗതികളോടെ പുതിയ ബില്‍ അവതരിപ്പിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top