ലാലു ടു ചാര്‍ലി: മലയാളത്തിന്റെ കുഞ്ഞിക്ക സ്‌ക്രീനിലെത്തിയിട്ട് നാല് വര്‍ഷം

dulqar5

എക്കാലത്തേയും മികച്ച സിനിമകള്‍ സമ്മാനിച്ച മെഗാസ്റ്റാര്‍ എന്ന സ്ഥാനമാണ് മലയാളത്തികളുടെ മനസില്‍ മമ്മൂട്ടിക്കുണ്ടായത്. പക്ഷെ, ഇപ്പോള്‍ മലയാളത്തിന് പുതിയൊരു സൂപ്പര്‍ സ്റ്റാറിനേക്കൂടി സംഭാവന ചെയ്ത അച്ഛന്‍ എന്ന നിലയില്‍ കൂടി മമ്മൂട്ടിയെ ഓര്‍ക്കാനാകും വരും തലമുറ തയ്യാറാകാകുക. മലയാളത്തിന്റെ കുഞ്ഞിക്ക സിനിമയിലെത്തിയിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്. കൂട്ടുകാരന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ സെക്കന്റ് ഷോ 2012 ഫെബ്രുവരി 3 ന് തീയറ്ററുകളിലെത്തിയത്. ഈ ചിത്രത്തില്‍ സണ്ണി വെയ്‌നുമായുള്ള ലാലു-കുരുടി ജോഡി വന്‍ കയ്യടിയാണ് നേടിയത്. ഈ ചിത്രത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ദുല്‍ഖര്‍  നേടുകയുണ്ടായി.

dulqar3

തുടര്‍ന്ന് നായകനായ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍, മലയാളത്തിലെ മികച്ച ഹിറ്റുകളിലൊന്നായി മാറി. ഈ ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുക വഴി, ദുല്‍ഖറിന്റെ അഭിനയവും പരക്കെ ശ്രദ്ധിക്കപ്പെട്ടു. മറ്റൊരു ആക്ഷന്‍ ചിത്രമായ തീവ്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. തുടര്‍ന്ന് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി യിലൂടെ ജോണ്‍-കോരമാരെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

dulqar salman2

നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന പുതുഫോര്‍മുലാ ചിത്രത്തില്‍ സമീര്‍താഹിര്‍ ഡിക്യുവിനെ മലയാളത്തിന്റെ സ്‌റ്റൈല്‍ ഹീറോ പദവിയിലേക്കുയര്‍ത്തുന്നു. പോസ്റ്ററുകളും ട്രൈലറുകളും ഇത്രത്തോളം ചര്‍ച്ചയായ മറ്റൊരു സിനിമയുണ്ടാകില്ല. ഇതിനിടെ വായൈ മൂടി പേസവുമിലൂടെ തമിഴിലേക്ക്.ഈ ചിത്രത്തിന് തമിഴിലെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടുകയുണ്ടായി.

dulqar salman1

മലയാളസിനിമാ ചരിത്രത്തില്‍ തരംഗമായ അജുവായി ബാംഗ്ലൂര്‍ ഡെയ്‌സ്,കോട്ടൂരായി അഭിനയതീവ്രതയുടെ പുതിയ അധ്യായമായി ഞാന്‍, തമിഴിലും തെലുങ്കിലും തീയറ്ററുകള്‍ കീഴടക്കിയ മണിരത്‌നത്തിന്റെ ഓ കാതല്‍ കണ്‍മണി, ഇരട്ടവേഷത്തിലെത്തി പ്രണയനായകന്‍ 100 ഡെയ്‌സ് ഓഫ് ലവ്.. മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ഇതിനകെ തന്നെ ഡിക്യു സമ്മാനിച്ചു കഴിഞ്ഞു.

dulqar6

തീയറ്ററുകള്‍ കീഴടക്കി ഇപ്പോഴും മുന്നേറുന്ന ചാര്‍ലി മലയാളത്തിലെ ഏറ്റവും മികച്ച സിനിമാനുഭവമായും മാറി.അനായാസമായ അഭിനയമല്ലയെന്ന ഒടുവിലെ പരാതി പോലും പരിഹരിച്ച അഭിനയമികവായിരുന്നു ചാര്‍ലിയില്‍ ദുല്‍ഖര്‍ കാഴ്ചവെച്ചത്. എബിസിഡിയിലെ ജോണി മോനേ ജോണി തുടങ്ങി ചാര്‍ലിയിലെ സുന്ദരിപ്പെണ്ണ്് വരെ നിരവധി ഗാനങ്ങളും അദ്ദേഹം മലയാളസിനിമയ്ക്ക് സംഭാവന ചെയ്തു.

dulqar salman

സിനിമാ പ്രവേശനത്തിന്റെ നാലാം വാര്‍ഷികത്തില്‍ എല്ലാ ആരാധകരോടും നന്ദി പറയാനും ദുല്‍ഖര്‍ മറന്നില്ല.

It’s been four amazing years since i stepped foot in to this wonderful industry of ours. There’s been so much love from…

Posted by Dulquer Salmaan on Tuesday, 2 February 2016

മലയാളത്തിന് ഇനിയുമേറെ ഈ നടനില്‍ നിന്ന് പ്രതീക്ഷിക്കാനുണ്ടെന്ന പ്രതീക്ഷയാണ് ലാലുമുതല്‍ ചാര്‍ലി വരെയുള്ള കഥാപാത്രങ്ങള്‍ മലയാളിക്ക് നല്‍കുന്നത്. അതെ ഇനിയുമൊരുപാട് മലയാളി പ്രതീക്ഷിക്കുന്നു, തങ്ങളുടെ സ്വന്തം കുഞ്ഞിക്കയില്‍ നിന്ന്..

dulqar4

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top