ഇന്ത്യന്‍ നിര്‍മ്മിത മെട്രോ കോച്ചുകള്‍ ഓസ്ട്രേലിയയിലേക്ക്: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പുതിയ കുതിപ്പില്‍

make in india

കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പുതിയ കുതിപ്പിലേക്ക്. ആസ്‌ത്രേലിയയിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ആറ് മെട്രോ കോച്ചുകള്‍ അയച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. വഡോദര സാവ്‌ലിയിലെ ബൊംബാര്‍ഡിയര്‍ കമ്പനിയില്‍ നിര്‍മ്മിച്ച കോച്ചുകള്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് കയറ്റിയയച്ചത്.

ആഗോളനിര്‍മ്മാണ മേഖലയിലെ സുപ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന ഉദ്ദേശത്തോട് കൂടി നടപ്പാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ സുപ്രധാന നേട്ടങ്ങളിലോന്നായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍മ്മാണത്തെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ നടക്കുന്ന ആദ്യനിര്‍മ്മാണമാണ് ഇതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ആസ്‌ത്രേലിയയില്‍ നിന്നും 450 വാഹനങ്ങളുടെ ഓര്‍ഡര്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കനേഡിയന്‍ കമ്പനി ബൊംബാര്‍ഡിയറിന് 270 കോടി ഡോളറിന്റെ ഓര്‍ഡര്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top