special page

ടിപി ശ്രീനിവാസൻ എസ്എഫ്‌ഐക്കാരെ തന്തയ്ക്ക് പിറക്കാത്തവരെന്ന് വിളിച്ചെന്ന് ആരോപണം: അടി ആവശ്യമെന്ന് സമൂഹമാധ്യമങ്ങൾ

tp shreenivaasan

ടിപി ശ്രീനിവാസന്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ തന്തയ്ക്ക് പിറക്കാത്തവരെന്ന് വിളിച്ചതിനാലാണ് അക്രമമുണ്ടായത് എന്ന പ്രചരണം നവമാധ്യമങ്ങളില്‍ സജീവമാകുന്നു. സമരത്തിലെത്തി “Why don’t you clear out these bastards” എന്ന് ശ്രീനിവാസന്‍ പറഞ്ഞതായി പോലീസ് റിപ്പോര്‍ട്ടുണ്ടെന്നാണ് പ്രചരണം.എസ്എഫ്‌ഐ ഉപരോധ സമരത്തിന് നടുവിലെത്തി, എന്തോ പറഞ്ഞ് ടിപി ശ്രീനിവാസന്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചുവെന്ന ആരോപണം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും ചില മാധ്യമപ്രവര്‍ത്തകരും ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോവളത്ത് വെച്ച് ശ്രീനിവാസന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമണമേറ്റത്. പ്രശ്‌നത്തില്‍ സിപിഎം എസ്എഫ്‌ഐ നടപടിയെ തള്ളിപ്പറഞ്ഞിരുന്നു. അക്രമിച്ച എസ്എഫ്‌ഐ നേതാവിനെതിരെ എസ്എഫ്‌ഐ നടപടിയും സ്വീകരിച്ചിരുന്നു. പ്രതിയായ ശരത്തിന് പിന്തുണയുമായും പലരും രംഗത്തെത്തിയിട്ടുണ്ട്.

തന്തയില്ലാത്തവര്‍!!————————-നിങ്ങളെ ഒരാള്‍ ‘തന്തയില്ലാത്തവന്‍’ എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണ…

Posted by VS Syamlal on Saturday, 30 January 2016

അതേസമയം സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയ്ക്ക് ചിലര്‍ കൊലക്കയറൊരുക്കുകയാണെന്ന ആരോപണവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാനസെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയുമായ എം സ്വരാജ് രംഗത്തെത്തിയിട്ടുണ്ട്. മുന്‍പ് മുന്‍ എസ്എഫ്‌ഐ സംസ്ഥാനപ്രസിഡന്റ് സിന്ധു ജോയിയും രംഗത്തെത്തിയിരുന്നു.

പ്രതികരണങ്ങൾ നല്ലതാണ് പക്ഷെ….എം.സ്വരാജ് ഇന്നലെ ഡി.വൈ.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച് തുടങ്ങുന്നതിന് അൽപം മുമ്പാ…

Posted by M Swaraj on Saturday, 30 January 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top