കിടിലന്‍ വേഷവുമായി നിവിന്‍ പോളി; ആക്ഷന്‍ ഹീറോ ബിജുവിന്റെ തകര്‍പ്പന്‍ ട്രെയിലര്‍

nivin-pauly

നിവിന്‍ പോളി നായകകഥാപാത്രമാകുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ് എന്ന കഥാപാത്രമായി കിടിലന്‍ വേഷത്തിലാണ് നിവിന്‍ പോളിയെത്തുന്നത്. 1983-ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

എല്‍ജെ ഫിലിംസിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ആക്ഷന്‍ ഹീറോ ബിജു.മുഹമ്മദ് ഷെഫീഖും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഫെബ്രുവരി നാലിന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS