ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നടപടിയെ ചോദ്യംചെയ്ത് വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

VT-BALRAM

ടി പി ശ്രീനിവാസനെ കൈയ്യേറ്റം ചെയ്ത എസ് എഫ് ഐയുടെ നടപടിയില്‍ വിമര്‍ശനവുമായി വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കരിഓയില്‍ പ്രശ്‌നത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത കെഎസ്യുവിന്റെ മാതൃക എസ്എഫ്‌ഐ സാധൂകരിക്കുമോ അതോ ക്രിമിനലുകളെ ഒളിപ്പിക്കാന്‍ നോക്കുമോ എന്ന് ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ ചോദ്യം ഉന്നയിച്ചു.

ഇന്ന് രാവിലെയാണ് ഉന്നത വിദ്യാഭ്യാസ സംഗമ വേദിയിലേക്കെത്തിയ ടി പി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ന്യായീകരിച്ചും വിമര്‍ശിച്ചും ഇടതുപക്ഷത്തില്‍ തന്നെ ഭിന്നസ്വരം ഉടലെടുത്തിരിക്കുകയാണ്.

ഡിമോക്രസിയും മോബോക്രസിയും തമ്മിൽ, ജനപങ്കാളിത്തവും ആൾക്കൂട്ടവും തമ്മിലുള്ള വ്യത്യാസം ഇപ്പോഴെങ്കിലും ചിലർക്ക്‌ മനസ്സിലാവുമ…

Posted by VT Balram on Friday, 29 January 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top