സമരം കടുപ്പിക്കാന്‍ പോഷകസംഘടനകള്‍ക്ക് സിപിഐഎം നിര്‍ദേശം: സോളാര്‍ സമരങ്ങള്‍ സംഘര്‍ഷഭരിതമാകും

samarm

സോളാര്‍  അഴിതിയില്‍ കുരുങ്ങിയ ഭരണപക്ഷത്തിനെതിരെ സമരം കടുപ്പിക്കാന്‍ ഡിവൈഎഫ്‌ഐയ്ക്കും പോഷകസംഘടനകള്‍ക്കും സിപിഐഎം നേതൃത്വം  നിര്‍ദേശം നല്‍കി. സെക്രട്ടേറിയേറ്റിലേക്കും ജില്ലാ ആസ്ഥാനത്തേക്കും ഇന്ന് ഡിവൈഎഫ്‌ഐ നടത്തുന്ന നടത്തുന്ന മാര്‍ച്ചുകള്‍ സംഘര്‍ഷഭരിതമാകാൻ സാധ്യതയുണ്ട് . അതേസമയം സമരത്തെ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പരിപാടികളില്‍ വഴിതടയലും കരിങ്കൊടി പ്രകടനവും നടത്താന്‍ ഇടതുയുവജന സംഘടനകളും യുവമോര്‍ച്ചയും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍വെച്ച് കരിങ്കൊടി കാണിച്ച് മുഖ്യമന്ത്രിയെ സ്വീകരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടി അര്‍ധരാത്രിയില്‍ ക്ലിഫ്ഹൗസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും കരിങ്കൊടി കാട്ടിയിരുന്നു. യുവമോര്‍ച്ചയും വിവിധ സമരപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളമാര്‍ച്ചുകള്‍ക്ക് സമാന്തരമായി കേരളത്തെ സമരസജ്ജമാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും ബിജെപിയും ആസൂത്രണം ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top