special page

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറും കല്ലേറും: പ്രതിഷേധക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍

oomenchandy

മലപ്പുറം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറും കല്ലേറും. നിലമ്പൂരില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവെയാണ് പ്രതിഷേധക്കാര്‍ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞത്.

ഇന്ന് രാവിലെ മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തുടരുന്നത്. രാവിലെ റെയില്‍വേ സ്റ്റേഷനിലും പിന്നീട് മേലാറ്റൂരിലും മുഖ്യമന്ത്രിയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രിക്കു നേരെ യുവമോര്‍ച്ച പ്രതിഷേധവുമുണ്ടായി.

ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ചാണ്ടിയും പങ്കെടുത്ത നിലമ്പൂരിലെ പരിപാടിയിലും വന്‍ പ്രതിഷേധമാണ് മുഖ്യമന്ത്രിയ്ക്ക് നേരിടേണ്ടിവന്നത്. നിരവധി സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനം സമരക്കാര്‍ തടഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top