ദില്ലിയില്‍ അതിശൈത്യം;37 തീവണ്ടികള്‍‌ റദ്ദാക്കി

COLD DELHI

ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയില്‍ അതിശൈത്യം തുടരുകയാണ്. അസഹനീയമായ തണുപ്പാണ് രാജ്യ തലസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്‍ക്കുകയാണ്.

മൂടല്‍മഞ്ഞ് നിറഞ്ഞതിനെതുടര്‍ന്ന് ദില്ലിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാനിരുന്ന 37 ട്രെയിനുകള്‍ താല്ക്കാലികമായി റദ്ദാക്കി. വ്യോമഗതാഗതം നിലവില്‍ തടസ്സപ്പെട്ടിട്ടില്ല. വരുന്ന 24 മണിക്കൂര്‍ ഇതേ കാലാവസ്ഥ ദില്ലിയില്‍ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top