ശിവസേന ഭീഷണി: ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി വീണ്ടും മാറ്റിവെച്ചു,

gulam ali

മുംബൈ: ഗസല്‍ മാന്ത്രികന്‍ ഗുലാം അലിയുടെ  മുംബൈയിലെ  പരിപാടി വീണ്ടും മാറ്റിവെച്ചു. വെളളിയാഴ്ച നടക്കുമെന്നറിയിച്ചിരുന്ന പരിപാടിയാണ്  ശിവസേനയുടെ ഭീഷണിയെതുടര്‍ന്ന് മാറ്റിവെച്ചത്.

പരിപാടിക്കായി ബുധനാഴ്ച രാത്രി തന്നെ ഗുലാം അലി മുംബൈയില്‍ എത്തിയിരുന്നു. മുംബൈ അന്തേരി ക്ലബിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടി നടക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സംവിധായകന്‍ ഷുഹൈബ് ഇല്ല്യാസി പ്രസ്താവനയിലൂടെ  അറിയിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥരും പ്രാദേശിക ശിവസേനാ പ്രവര്‍ത്തകരും പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ടതായി  പരിപാടിയുടെ സംഘാടകരിലൊരാളായ ഷുഹൈബ് ഇല്ല്യാസി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top