ഇന്ത്യ വിടേണ്ടി വരുമെന്ന പ്രസ്താവന നിരുത്തരവാദപരം: ആമിര്‍ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓംപുരി

ompuriഇടുക്കി: ആമിര്‍ഖാനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ചലച്ചിത്ര താരം ഓംപുരി. ഇന്ത്യ വിടേണ്ടി വരുമെന്ന ആമിര്‍ഖാന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചാണ് അസഹിഷ്ണുത യോഗത്തിനെതിരെ ഓംപുരി രംഗത്തെത്തിയത്. ഇന്ത്യയില്‍ അസഹിഷ്ണുതയെന്ന് എങ്ങനെ പറയാനാവുമെന്ന് ഓംപുരി ചോദിച്ചു.

ഇത്തരം പ്രസ്താവനകള്‍ ഇന്ത്യയ്ക്ക് അപകടം ചെയ്യും,വലിയ ചര്‍ച്ചകള്‍ക്കു കാരണമാകുന്ന പ്രസ്താവനകള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും ഓംപുരി പറഞ്ഞു.

ഇന്ത്യയുടെ മതേതരത്വത്തെ അപകടപ്പെടുത്താന്‍ ബിജെപി ശ്രമിക്കരുത്. 99.9 ശതമാനം ഹിന്ദു മുസ്ലീം ജനവിഭാഗങ്ങളും മതേതരമായി ചിന്തിക്കുന്നവരാണ്. ബീഫിനെ ഒരു ഭക്ഷണമായാണ് കാണുന്നത് ഇതിന്റെ പേരില്‍ കലാപങ്ങളും അക്രമങ്ങളും പാടില്ലെന്നും ഓംപുരി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top