ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് ഇന്ത്യയിലെത്തി
ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് ഇന്ത്യയിലെത്തി. റിപ്പബ്ലിക് ചടങ്ങിലെ മുഖ്യാതിഥിയായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ ചണ്ഡീഗഢില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. വിഖ്യാത ഫ്രഞ്ച് വാസ്തുശില്പി ലെകോര്ബ്യൂസിയര് രൂപകല്പന ചെയ്ത ചണ്ഡീഗഢ് നഗരത്തില്‍ നിന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങുന്നത്.
ഭീകരാക്രമണത്തിനെതിരെ ഇന്ത്യയും ഫ്രാന്‍സും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് പറഞ്ഞിരുന്നു. റാഫേല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ശരിയായ ദിശയിലാണെന്നും ഫ്രാന്‍സ്വ ഒലാന്ദ് വ്യക്തമാക്കി.പത്താന്‍കോട്ട് ഭീകരവാദ ആസൂത്രകര്‍ക്കെതിരെ ഇന്ത്യക്ക് നടപടി ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും ഒലാന്ദ് അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക