special page

പിണറായി മുണ്ടുടുത്ത മുസോളിനിയെന്ന് ബല്‍റാം, ഇന്ദിരാഗാന്ധിയോട് ഉപമിച്ചുകൂടെയെന്ന് എം സ്വരാജ്: കേരളയാത്രകളുടെ പേരില്‍ ഫെയ്സ്ബുക്കില്‍ പോര്

Untitled-1

സിപിഎം പിബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചും കെപിസിസി പ്രസിഡന്റ് നയിക്കുന്ന കേരളരക്ഷാമാര്‍ച്ചും പുരോഗമിക്കവെ ജാഥയെച്ചൊല്ലി  ഫെയ്സ്ബുക്കില്‍ ഏറ്റുമുട്ടി യുവനേതാക്കള്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എം സ്വരാജും, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമുമാണ് ഫെയ്സ്ബുക്കിലൂടെ ഏറ്റുമുട്ടിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല നിയമസഭാ മണ്ഡലം ബല്‍റാമില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സിപിഐഎം സ്വരാജിനെ രംഗത്തിറക്കുമെന്ന വാര്‍ത്തള്‍ക്കിടയിലാണ് ഇരുനേതാക്കളും നവമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയത്. അഴിമതിയിലും കൊലപാതകരാഷ്ട്രീയത്തിലുമാരംഭിച്ച നേതാക്കളുടെ വാഗ്വാദം, ഇന്ദിരാഗാന്ധിയിലും ഹിറ്റ്‌ലറിലും ലെനിലിനുമെല്ലാമെത്തിയപ്പോള്‍ അണികളും പരസ്പരം പൊങ്കാലകളര്‍പ്പിച്ച് ആവേശം കണ്ടെത്തി.

2014ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌: ഇന്ത്യ56 ഇഞ്ച്‌ നെഞ്ചളവുള്ള, രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്…

Posted by VT Balram on Sunday, January 17, 2016

പിണറായി വിജയന്റെ ജാഥയെ മോഡിയുടെ പ്രചരണത്തോടുപമിച്ച ബല്‍റാമിന്റെ പോസ്‌റ്റോടെയാണ് അങ്കം തുടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റ് വന്‍ചര്‍ച്ചയായപ്പോള്‍ പിണറായിയെ മുണ്ടുടുത്ത മുസോളിനിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് വീണ്ടും ബല്‍റാം രംഗത്തെത്തി. നവകേരളമാര്‍ച്ചിലെ ജനക്കൂട്ടത്തെയും കേരളരക്ഷാമാര്‍ച്ചിലെ ആളില്ലാത്ത ചിത്രങ്ങളും പോസ്റ്റ് ചെയ്തവര്‍ക്ക്, രാഷ്ട്രീയഗതിയെ നിര്‍ണ്ണയിക്കുന്നത് ആള്‍ക്കൂട്ടമല്ലെന്ന് ഹിറ്റ്‌ലറുടെ ന്യൂറംബര്‍ഗ് റാലിയെ ഉദാഹരിച്ചുകൊണ്ടാണ് ബല്‍റാം മറുപടി നല്‍കിയത്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലമാണ് പിണറായിക്കുള്ളതെന്നും ബല്‍റാം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിന്‌ വന്ന കമന്റുകളുടേയും പൊതുവിൽ സമീപദിവസങ്ങളിൽ നടക്കുന്ന അതിമാനുഷനായ നേതാവിനേക്കുറി…

Posted by VT Balram on Wednesday, January 20, 2016

ഇതിന് മറുപടിയുമായാണ് എം സ്വരാജ് രംഗത്തെത്തിയത്. കരളത്തില്‍ ചുവപ്പു തരംഗം പടരുകയും സ്വന്തം നേതാവിന്റെ ജാഥയ്ക്ക് ആളൊഴിഞ്ഞ കസേരകള്‍ മാത്രം ശ്രോതാക്കളാവുകയും ചെയ്യുമ്പോളുണ്ടായ അസ്വസ്ഥത തലയ്ക്കുപിടിച്ചതിന്റെ വെപ്രാളത്തിലാണ് ബലറാമിനെന്ന് സ്വരാജ് തിരിച്ചടിച്ചു. പിണറായിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവു സമ്മാനിക്കാന്‍ സ്വരാജ് ബല്‍റാമിനെ വെല്ലുവിളിച്ചു. തൃശ്ശൂരില്‍ മൂന്ന് കോണ്‍ഗ്രസ് യുവനേതാക്കന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരത്വം ബല്‍റാമിന് നേരേയാണുയര്‍ന്നതെന്നും സ്വരാജ് ആരോപിച്ചു. മുസോളിനിയും, ഹിറ്റ്‌ലറും ഇല്ലാതാക്കാന്‍ ശ്രമിച്ച ആശയത്തെയാണ് ഇപ്പോള്‍ ബല്‍റാമും തീര്‍ക്കാന്‍ നോക്കുന്നതെന്നും സ്വരാജ് പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതില്‍ ദു:ഖിക്കുന്നവരാണ് തങ്ങളെന്നും സ്വരാജ് പറഞ്ഞു.

വെളിച്ചമെത്തുമ്പോൾ ഇരുട്ടിനു ഭയം. എം.സ്വരാജ് സഖാവ് പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ച് സമാനതകളില്ലാത്ത ജനമുന്ന…

Posted by M Swaraj on Thursday, January 21, 2016

െ്രെബറ്റ്‌നെസ് കൂട്ടി ഫോട്ടോഷോപ്പില്‍ മുഖം മിനുക്കി പിണറായി കൂടി വരുന്നത് കാണുമ്പോള്‍ ഭയം തോന്നുന്നത് മോഡി വന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന തലക്കെട്ടോടെ അടുത്ത കത്തുമായി ബല്‍റാം രംഗത്തെത്തി.ഞങ്ങടെ നേതാവിനെ വിമര്‍ശിക്കാന്‍ മാത്രം നീയൊക്കെ വളര്‍ന്നോടാ ചള്ള് ചെക്കാ എന്ന നിലയിലാണ് സ്വരാജിന്റെ പ്രതികരണമെന്നും ബല്‍റാം പറഞ്ഞു അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരത്ത്വത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ ഒരു ജില്ലാ സെക്രട്ടറി ഇപ്പോള്‍ സിബിഐയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ‘ആ നിലവിളി ശബ്ദമിടൂ’ എന്ന് പറഞ്ഞ് ആംബുലന്‍സില്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുന്നത് കേരളജനത കണ്ടുകൊണ്ടിരിക്കുന്നുവെന്നും ബലറാം ഓര്‍മ്മിപ്പിച്ചു.

ബ്രൈറ്റ്നെസ് കൂട്ടി ഫോട്ടോഷോപ്പിൽ മുഖം മിനുക്കി വീണ്ടുമൊരാൾ കൂടി വരുന്നത് കാണുമ്പോൾ ഭയം തോന്നുന്നത് അനുഭവത്തിന്റെ വെളിച്…

Posted by VT Balram on Thursday, January 21, 2016

മറുപടിയായി പിണറായിയെ ഒരു ഏകാധിപതിയുമായി ഉപമിച്ചാലേ ബല്‍റാമിന് ഉറക്കം വരൂവെങ്കില്‍ ഇന്ദിരാഗാന്ധിയോടും സഞ്ജയ ഗാന്ധിയോടും സിദ്ധാര്‍ത്ഥ ശങ്കര്‍റേയോടും അടിയന്തിരാവസ്ഥയോടുമോക്കെ താരതമ്യം ചെയ്തുകൂടെയെന്ന് സ്വരാജ് പരിഹസിച്ചു. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയായ രാധയെ ബലാത്സംഗം ചെയ്തു കൊന്നവര്‍ ഖദര്‍ ധാരികളായ അഹിംസാ പ്രചാരകരായിരുന്നുവെന്നും സ്വരാജ് ഓര്‍മ്മിപ്പിച്ചു.

ബൽറാമിന് സ്‌നേഹപൂർവ്വംഎം.സ്വരാജ് എന്റെ കുറിപ്പിനോടുള്ള ശ്രീ.വി.ടി.ബൽറാം എം.എൽ.എയുടെ മറുപടി വായിക്കാനിടയായി. നവകേരള മാ…

Posted by M Swaraj on Friday, January 22, 2016

ആധുനികലോകത്ത് ആള്‍ക്കൂട്ടത്തിന്റെ വലുപ്പം ശരിതെറ്റുകളുടേയോ നന്മതിന്മകളുടേയോ അളവുകോലാകുന്നില്ല എന്നത്് സ്വരാജിന് ഇനിയും മനസ്സിലാകാത്ത ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണെന്ന് പറഞ്ഞുകൊണ്ട് ഉടന്‍തന്നെ ബല്‍റാമിന്റെ പോസ്റ്റുമെത്തി.

സ്വരാജിന്‌ കൂടുതൽ സ്നേഹപൂർവ്വം———————————-താങ്കളുടെ രണ്ടാമത്തെ കത്ത്‌ വായിച്ചു. ഒരേ വ്യക്തിയു…

Posted by VT Balram on Friday, January 22, 2016

ഫേസ്ബുക്കിലെ സ്റ്റാറായ ഭല്‍റാമിനെ മലര്‍ത്തിയടിക്കാന്‍ എം സ്വരാജ് തന്നെ രംഗത്തിറങ്ങിയതിനെ ആവേശപൂര്‍വ്വമാണ് സിപിഎം അനുഭാവികള്‍ ഏറ്റെടുത്തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ സ്വരാജ് മത്സരിക്കുമെന്ന സൂചനയും ഇരുനേതാക്കളും നല്‍കി. ഫേസ്ബുക്കിലെ ഏറ്റുമുട്ടലിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന നേതാക്കൾ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമ്പോൾ ജയം ആർക്കൊപ്പമാകുമെന്ന് കാത്തിരിക്കുകയാണ് കേരളം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top