ആദിവാസി കുടുംബങ്ങള്‍ക്കായി നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി

drnking-waterഇടുക്കി:ആദിവാസി കുടുംബങ്ങള്‍ക്കായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി. മണിയാറന്‍ കുടിവട്ടമേട്ടില്‍ നിരവധി കുടുംബങ്ങളാണ് ഇതോടെ കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.

വട്ടമേട് ആദിവാസി കുടിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ചെലവില്‍ പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ പദ്ധതിപ്രകാരം ഒരുതുള്ളി വെള്ളം പോലും കോളനിയിലെത്തിയിട്ടില്ല. പ്രദേശത്തിനാകെ ഗുണം ലഭിക്കുമെന്ന വിശ്വാസത്തില്‍ പദ്ധതിക്കായി കിണറും സ്ഥലവും വിട്ടുനല്‍കിയ കാരിക്കുന്നേല്‍ തങ്കപ്പനും ഇപ്പോള്‍ വിഷമത്തിലാണ്.

കുടിവെള്ളപദ്ധതിക്കായി കിണര്‍ വിപുലീകരിക്കാനായിരുന്നു തീരുമാനമെങ്കിലും അടിവശം പാറയായതോടെ കരാറുകാരന്‍ നിര്‍മ്മാണമുപേക്ഷിച്ച് മുങ്ങി. ഗത്യന്തരമില്ലാതെ ഇവര്‍സ്വന്തം ചെലവില്‍ സമീപത്ത് കിണര്‍ നിര്‍മ്മിച്ചെങ്കിലും വേനല്‍ക്കാലമാകുന്നതിനുമുമ്പേ വറ്റിത്തുടങ്ങി.

2001 ല്‍ ആവിഷ്‌കരിച്ച പദ്ധതിക്ക് രണ്ടുഘട്ടങ്ങളിലായി ഇതുവരെ 7 ലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞു. വേനല്‍ അടുക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള പദ്ധതിയാഥാര്‍ത്ഥ്യമാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഇടപെടണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top