മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ഇനി സൗജന്യ വൈഫൈ

mumbai 1

മുംബൈ:മുംബൈ റെയില്‍വേസ്റ്റേഷനില്‍ ഇന്ന് മുതല്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകും.ഇന്ത്യന്‍ റെയില്‍വേ,റെയില്‍ടേല്‍ കോര്‍പറേഷനുമായ് ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുളള മുഴുവന്‍ പേരിലേക്കും ഇന്റെര്‍നെറ്റ് സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്തെ മറ്റ് 100 സ്റ്റേഷനുകളിലേക്ക് കൂടി സൗജന്യ വൈഫൈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റെയില്‍ടേല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.കെ ബാഹുഗുണ അറിയിച്ചു.

mumbai 2

പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൂഗിളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിള്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഞങ്ങള്‍ റെയില്‍ടേല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ അതിവേഗ ഇന്റെര്‍നെറ്റ് സേവനം അവതരിപ്പിക്കാന്‍ പോകുകയാണെന്നും 10 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഇതിലൂടെ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നുമാണ് ഗൂഗിള്‍ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ പറഞ്ഞു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top