അങ്ങനെ ശങ്കറും പറഞ്ഞു, ‘പ്രേമം കൊള്ളാം’

12570941_803965886375275_1795236047_n
ചെന്നൈ: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നിവിന്‍പോളി ചിത്രം പ്രേമത്തെ പുകഴ്ത്തി ബ്രഹ്മാണ്ഡ ഹിറ്റുകളുടെ സംവിധായകന്‍ ശങ്കര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ശങ്കര്‍ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനേയും സംഘത്തേയും പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റിട്ടത്. വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന രസകരമായ ചിത്രമാണ് പ്രേമമെന്ന് ശങ്കര്‍ പറഞ്ഞു. 2015 ല്‍ അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പ്രേമം.

കേരളത്തില്‍ പ്രദര്‍ശനവിജയം നേടിയ പ്രേമത്തിന് ചെന്നൈയിലെ തിയറ്ററുകളിലും വന്‍പ്രദര്‍ശനവിജയം നേടി. 230 ദിവസം പിന്നിട്ടുകഴിഞ്ഞാണ് എക്‌സ്പ്രസ് അവന്യൂവിലെ എസ്‌കേപ് തിയറ്ററില്‍ നിന്നും പ്രേമം വിട്ടത്. അല്‍ഫോന്‍സ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ പ്രേമം മലയാളത്തില്‍ മാത്രമല്ല തമിഴിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചെന്നൈയില്‍ ഇത്രയും കൂടുതല്‍ ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച മലയാളചിത്രം അപൂര്‍വമാണ്. പ്രേമത്തിന്റെ 222ആം ദിനം സിനിമ കാണാന്‍ നിവിന്‍ പോളിയും തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത് വാര്‍ത്തയായിരുന്ന

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top