കാമുകിയുടെ ബലാത്സംഗപരാതി കോടതി തള്ളി; ലൈംഗികബന്ധം ഇരുവരുടേയും ആകാംക്ഷയുടെ ഫലം

Untitled-1
ദില്ലി: കാമുകന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍, ലൈംഗികബന്ധം നടന്നത് ഇരുവരുടേയും യൗവ്വനത്തിന്റെ ആകാംക്ഷയുടെ ഫലമായെന്ന് കോടതിയുടെ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹരിയാന സ്വദേശി വികുല്‍ ബക്ഷിയെ വെറുതെ വിട്ടുകൊണ്ടാണ് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. യൗവ്വനത്തിന്റെ തീക്ഷ്ണതയിലായിരുന്ന ഇരുവരും പ്രായത്തിന്റെ ആവേശത്തിന്റേയും ആകാംക്ഷയുടെയും ഭാഗമായി ഉഭയകക്ഷിസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് പറഞ്ഞു.

നവമാധ്യമങ്ങളിലൂടെ ഇരുവരും കൈമാറിയിരുന്ന സന്ദേശങ്ങളും ഉഭയസമ്മതം വ്യക്തമാക്കുന്നുണ്ടെന്ന് വിധി പറയുന്നു. ബന്ധപ്പെടല്‍ യാദൃശ്ചികമായി നടന്നതല്ലെന്നും മുന്‍കൂട്ടി ഇരുവരും ആസൂത്രണം ചെയ്തിരുന്നതാണെന്നും കോടതിക്ക് സന്ദേശങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടിരുന്നു. വിവാഹവാഗ്ദാനമോ മറ്റെന്തെങ്കിലും ഉറപ്പോ നല്‍കിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.പെണ്‍കുട്ടിയുടെ പരാതിയില്‍ ഐപിസി 376(ബലാത്സംഗം), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top