ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസഡര്‍മാരാകാന്‍ അമിതാഭ് ബച്ചനും പ്രിയങ്ക ചോപ്രയും

Untitled-1

ദില്ലി: ആമിര്‍ ഖാന് പകരം ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പദ്ധതിയുടെ ബ്രാന്റ് അംബാസഡര്‍മാരാകാന്‍ അമിതാഭ് ബച്ചനും പ്രിയങ്ക ചോപ്രയും. കായിക താരങ്ങളടക്കം പലരേയും ബ്രാന്റ് അംബാസഡര്‍ പദവിയിലേയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനം ബച്ചനേയും പ്രിയങ്കയേയും കേന്ദ്ം പരിഗണിക്കുകയായിരുന്നു.

രാജ്യത്ത് അസഹിഷ്ണുത ശക്തമായിരിയ്ക്കുകയാണെന്ന ആമിര്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും കേന്ദ്രമന്ത്രിമാരും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രാന്റ് അംബസാഡര്‍ സ്ഥാനത്ത് നിന്നും ആമിറിനെ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 10 വര്‍ഷമായി ആമിര്‍ ഖാനാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്റ് അംബാസഡര്‍. ഇന്ത്യയെ അസഹിഷ്ണുതയുള്ള രാജ്യമെന്ന് വിശേഷിപ്പിച്ചതിലൂടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് തുടരാന്‍ ആമിറിന് അര്‍ഹതയില്ലെന്ന് പറഞ്ഞ് നിരവധി ബിജെപി നേതാക്കളാണ് രംഗത്ത് വന്നത്. ആമിറിനെ പിന്തുണച്ചും വാദങ്ങള്‍ ഉയര്‍ന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top