ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു

Untitled-10

വാഷിംങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് മുളപ്പിച്ച ചെടിയില്‍ പൂവ് വിരിഞ്ഞു. ബഹിരാകാശ സംവിധാനത്തില്‍ ആദ്യമായി വിരിഞ്ഞ പൂവിന്റെ ചിത്രം ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി ട്വിറ്ററിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെജി ലാബിലാണ് പുഷ്പം വിരിയിച്ചത്. ലാബിലെ കൃത്രിമ സംവിധാനത്തിലാണ് പൂ വിരിയിച്ചത്. ബഹിരാകാശത്തിനു സമാനമായ അന്തരീക്ഷത്തിലാണ് പരീക്ഷണം നടത്തിയത്.

തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ വ്യാപകമായി കാണുന്ന സിന്നിയാസ് എന്ന പൂച്ചെടിയാണ് ഗവേഷകര്‍ വളര്‍ത്തിയത്. ഈ വര്‍ഷം ആദ്യം ബഹിരാകാശ ശാസ്ത്രജ്ഞര്‍ ലാബില്‍ പ്രത്യേകതരം ചീര വളര്‍ത്താനുള്ള ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top