പികെ സിനിമയുടെ പ്രചാരണത്തിന് ആമിര്‍ ഐഎസ്‌ഐയുടെ സഹായം തേടി: സുബ്രഹ്മണ്യം സ്വാമി

amir-khan-subramaniam-swamyമുംബൈ: ബോളിവുഡ് താരം ആമിര്‍ഖാനെതിരെ തീവ്രവാദ ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി. പികെ എന്ന സിനിമയുടെ പ്രചാരണത്തിന് ആമിര്‍ പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ സഹായം തേടിയെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ പുതിയ ആരോപണം.

ആമിര്‍ഖാന്റെ അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്ന് ഇതിനു മുന്‍പും ആമിര്‍ഖാനെതിരെ സുബ്രഹ്മണ്യം സ്വാമി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആമിറിന്റെ അസഹിഷ്ണുത പരാമര്‍ശങ്ങള്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റി പകരം അമിതാഭ് ബച്ചനെ നിയമിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളില്‍ വരെയെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top