ശബരിമല ഇനി നേത്രയുടെ നിരീക്ഷണത്തില്‍ – വീഡിയോ

nethra

പത്തനംതിട്ട: ശബരിമലയുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷയ്ക്കായി ഇനി നേത്രയുടെ ക്യാമറാ കണ്ണുകളും. രാജ്യത്ത് നടക്കുന്ന തീവ്രവാദ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സന്നിധാനത്തിന്റെ
സുരക്ഷയ്ക്കായി അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളായ നേത്ര സന്നിധാനത്ത് എത്തിച്ചത്.

200 മീറ്റര്‍ ഉയരത്തില്‍ നിന്നുവരെ വ്യക്തമായ എച്ച് ഡി ചിത്രങ്ങള്‍ അയക്കാന്‍ നേത്രയ്ക്ക് സാധിയ്ക്കും. രണ്ട് എച്ച് ഡി ക്യാമറകളാണ് ഇതില്‍ ഉള്ളത്. താഴെ നിന്ന് റിമോട്ട് കന്‍ട്രോള്‍ വഴി പ്രവര്‍ത്തിപ്പിക്കാം. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വരെ സഞ്ചരിച്ച് ചിത്രങ്ങള്‍ എടുക്കും. വനപ്രദേശങ്ങളും സന്നിധാനവും പമ്പയില്‍ നിന്നുള്ള വഴികളും എല്ലാം ഇനി നേത്രയുടെ നിരീക്ഷണത്തിലായിരിക്കും. സിആര്‍പിഎഫിന്റെ കൈവശമുള്ള നേത്ര ദ്രുതകര്‍മ സേനയാണ് സന്നിധാനത്ത് എത്തിച്ചത്. കമാന്‍ഡോ വിഭാഗമായ കോബ്രയിലെ സേനാംഗങ്ങളാണ് നേത്ര നിയന്ത്രിക്കുന്നത്. ഇന്നലെയാണ് സന്നിധാനത്തിനു മുകളിലൂടെ നേത്ര പരീക്ഷണ പറക്കല്‍ നടത്തിയത്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് നേത്ര. മുബൈ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്പകന ചെയ്ത നേത്രയുടെ വില 35 ലക്ഷം രൂപയാണ്.

DONT MISS