രാഷ്ട്രീയ പ്രതിയോഗികളെ വക വരുത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രസംഗം

കോഴിക്കോട്: രാഷ്ട്രീയ പ്രതിയോഗികളെ വക വരുത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് അബ്ദ്ദുല്‍ റഷീദിന്റെ കൊലവിളി പ്രസംഗം. ബിനു വധക്കേസ് പ്രതികളെ വകവരുത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം ബിനു വധക്കേസിലെ നാലാം പ്രതി നിസാറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നാലാം പ്രതിയായ നിസാറിന് കിട്ടേണ്ടത് കിട്ടിയെന്നും ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്ക് അര്‍ഹിച്ചത് ഉടന്‍ കിട്ടുമെന്നാണ് പ്രസംഗത്തില്‍ പറയുന്നത്.

ബിനു വധക്കേസിലെ നാലാം പ്രതിയാണ് നിസാര്‍. നാലാം പ്രതിക്കുള്ള സമ്മാനം കൊടുത്തു. 1,2,3 ഒക്കെ ബാക്കി കിടക്കുകയാണ്. സഖാവ് ബിനുവിന്റെ ചോര കല്ലാച്ചിയിലെ തെരു വീഥിയില്‍ വീണത് സത്യമാണെങ്കില്‍ പകരം ചോദിക്കുമെന്ന് തങ്ങളുടെ സഖാക്കള്‍ ചങ്കു പൊട്ടുമാറു ഉച്ചത്തില്‍ പത്ത് പതിനാവ് കൊല്ലം വിളിച്ചത് വെറുതെ ഒരു രക്തസാക്ഷി ദിനത്തിന്റെ ആവേശത്തള്ളിച്ചയിലല്ലെന്നും പ്രസഗത്തില്‍ എ എം റഷീദ് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top