ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും അഖിലേന്ത്യ സെന്റര്‍ ദുര്‍ബലപ്പെട്ടതായി സിപിഐഎം

cpimകൊല്‍ക്കത്ത: ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും അഖിലേന്ത്യ സെന്ററിന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെട്ടതായി സിപിഐഎമ്മിന്റെ വിലയിരുത്തല്‍. കൊല്‍ക്കത്താ പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ പ്ലീനത്തിന്റെ കരടിലാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ കമ്മിറ്റികളിലെ ഹാജര്‍ നില കുറയുന്നതായും കരടില്‍ കുറ്റപ്പെടുത്തലുണ്ട്. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലും വീഴ്ച വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാളെയാണ് സിപിഐഎമ്മിന്റെ സംഘടനാപ്ലീനത്തിന് തുടക്കമാകുന്നത്. കൊല്‍ക്കത്തയിലാണ് പ്ലീനം നടക്കുന്നത്. 37 വര്‍ഷത്തിന് ശേഷമാണ് സംഘടനാ പ്ലീനം നടക്കുന്നത്. പ്ലീനത്തിനു തുടക്കമിട്ടുകൊണ്ടുള്ള മഹാ റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top