മിറിയ ലാലാഗുണക്ക് ലോകസുന്ദരിപ്പട്ടം

mireia-lalaguna-roy-miss-world-2015

സ്‌പെയിന്‍ സുന്ദരി മിറിയ ലാലാഗുണ ഈ വര്‍ഷത്തെ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ചൈനയിലെ സാന്യയില്‍ ബ്യൂട്ടി ക്രൗണ്‍ ഗ്രാന്‍ഡ് തീയറ്ററില്‍ നടന്ന മത്സരത്തില്‍ 116 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മിറിയ മിസ് വേള്‍ഡ് 2015 ആയി തെരഞ്ഞടുക്കപ്പെട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത അദിതി ആര്യക്ക് അവസാന പത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല.

2014-ലെ ലോകസുന്ദരിയായ റോളിന്‍ സ്‌ട്രോസാണ് മിറിയയെ കിരീടമണിയച്ചത്. റഷ്യന്‍ സുന്ദരി സോഫിയ നികിത്ചുകും ഇന്തോനേഷ്യന്‍ സുന്ദരി മരിയ ഹര്‍ഫാനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടത്. 23 വയസുകാരിയായ മിറിയ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.

miss-world-1

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top