ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സില്‍ സ്‌കൂളുകള്‍ അടച്ചു

Untitled-1

ലോസ് ഏഞ്ചല്‍സ്: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ മുഴുവന്‍ സ്‌കൂളുകളും അടച്ചുപൂട്ടി. ലോസ് ഏഞ്ചല്‍സിലെ ജില്ലാ വിദ്യാഭ്യാസ സുപ്രണ്ടിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചത്.

വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നും വിദ്യാഭ്യാസബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും ഇതോടനുബന്ധിച്ച് തീവ്രസുരക്ഷാ പരിശോധനയും നടന്നു. ഭീഷണിയെ സംബന്ധിച്ച് അധികൃതര്‍ വൈകാതെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top