സുരേന്ദ്രനും ശ്രീമതിക്കുമെതിരെ ട്രോളുകള്‍: മലയാളികളുടെ വിചിത്രമായ കോംപ്ലക്‌സാണ് തുറന്നു കാട്ടുന്നതെന്ന് റിമ കല്ലിങ്കല്‍

rima-kallingalഭാഷയുടെ പേരില്‍ ജനപ്രതിനിധികള്‍ പലവേദികളിലായി പരിഹസിക്കപ്പെടുമ്പോള്‍ ഇതിനെതിരെ നിലപാട് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. ഭാഷ ആശയ സംവാദത്തിനുള്ള ഒരു വഴി മാത്രമാണ്, ഭാഷയില്‍ വൈദഗ്ധ്യം ഉള്ളതു കൊണ്ടോ ഇല്ലാത്തതു കൊണ്ടോ മാത്രം ഒരു വ്യക്തിയെ വിലയിരുത്താന്‍ സാധിക്കില്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ശ്രീമതി ടീച്ചര്‍ നടത്തിയ പ്രസംഗത്തിലും ഇന്നലെ കെ സുരേന്ദ്രന്റെ പരിഭാഷയിലും തെറ്റുകള്‍ വന്നതിന്റെ പേരില്‍ വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതൊക്കെ മലയാളികള്‍ എത്രമാത്രം വിചിത്രമായ സ്വഭാവത്തിന് അടിമകളാണെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം പ്രവണതകള്‍ പ്രത്സാഹിപ്പിക്കുന്നതു വഴി നാം എന്താണോ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് അത് നമുക്ക് നഷ്ടപ്പെടുക മാത്രമേ ചെയ്യുകയുള്ളൂവെന്നും റിമ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. നിലവാരമില്ലാത്ത ട്രോളുകളും പരസ്പരമുള്ള ചെളിവാരിയെറിയലും നമ്മുടെ ലക്ഷ്യത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നും റിമ കുറിച്ചു.RIMA FACEBOOK POST

ചെന്നൈ പ്രളയത്തെക്കുറിച്ചും മഴക്കെടുതിയെക്കുറിച്ചും പാര്‍ലമെന്റില്‍ സംസാരിച്ചതിനാണ് ശ്രീമതി ടീച്ചര്‍ പരിഹാസം നേടിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പരിഭാഷയില്‍ തെറ്റുപറ്റിയതിനാണ് കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയകളില്‍ പരിഹാസവര്‍ഷം. ഇതിനെതിരെയാണ് റിമ കല്ലിങ്കല്‍ ഫെയ്‌സബുക്കിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top