രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഡിവൈഎഫ്‌ഐയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍

dyfiതിരുവനന്തപുരം: രക്തദാതാക്കളെ തേടി വിഷമിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഡിവൈഎഫ്‌ഐ. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്കായി ഡിവൈഎഫ്‌ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നു. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ ആര്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും ഫോണ്‍ നമ്പരും രജിസ്റ്റര്‍ ചെയ്യാം.

റോഡപകടങ്ങള്‍ ഉള്‍പ്പടെയുളള അടിയന്തിര സാഹചര്യങ്ങളില്‍ രക്തദാതാക്കളെ തേടി വിഷമിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്. മാനുഷം എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍.

രോഗിക്ക് ആവശ്യമായ രക്തഗ്രൂപ്പും സ്ഥലവും രേഖപ്പെടുത്തിയാല്‍ ആശുപത്രിയില്‍ നിന്ന് നിശ്ചിത ദൂരപരിധിയിലുള്ള രക്തദാതാക്കളെ ഓണ്‍ലൈനായും ഓഫ്‌ലൈനായും അറിയാന്‍ മാനുഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിയും. രക്തം ആവശ്യമായി വരുന്ന ഘട്ടത്തില്‍ ആശുപത്രികള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടാം.

അടുത്ത ഘട്ടമായി മറ്റ് ജില്ലകളിലേക്ക് കൂടി ആപ്ലിക്കേഷനിലെ അംഗങ്ങളുടെ ശൃംഖല വ്യാപിപ്പിക്കും. ഈ മാസം 15ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top