സാംസങ്ങും മൈക്രോമാക്‌സും 2ജി ഫോണുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു

smartphonesദില്ലി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങും മൈക്രോമാക്‌സും 2ജി ഫോണുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു. 3ജി, 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3ജി, 4ജി സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

ടെലികോം ഓപ്പറേറ്റര്‍മാര്‍ 4ജി സേവനം തുടങ്ങിയതും പുതിയ തീരുമാനത്തിന് കാരണമായി. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് പിന്നാലെ എയര്‍ടെല്ലും വോഡഫോണും 4ജി അവതരിപ്പിച്ചിരുന്നു. കൂടാതെ 2ജി ഫോണുകളുടെ വില്‍പ്പനയിലും വന്‍ ഇടിവാണ് നേരിടുന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വിറ്റഴിഞ്ഞ ഫോണുകളില്‍ 9 ശതമാനം മാത്രമാണ് 2ജി ഫോണുകളുടേതായി ഉണ്ടായിരുന്നത്. തൊട്ടുമുന്‍വര്‍ഷം ഇത് 25 ശതമാനമായിരുന്നു. നിലവില്‍ ഇത് അഞ്ച് ശതമാനം മാത്രമായി കുറഞ്ഞിട്ടുണ്ട്.

സാംസങ് ഈ വര്‍ഷം പുറത്തിറക്കിയ 25 മോഡലുകളില്‍ 16ഉം 4ജി സൗകര്യത്തോട് കൂടിയതാണ്. അടുത്ത ജൂലൈയോടെ ഇന്റക്‌സും 2ജി ഫോണുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top