റിയാദില്‍ മലപ്പുറം സ്വദേശി കാറില്‍ മരിച്ച നിലയില്‍

റിയാദ്: റിയാദില്‍ മലപ്പുറം സ്വദേശിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിയായ അബ്ദുല്‍ അസീസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു.
അസീസ് ഓടിച്ചിരുന്ന മിസ്തുബിഷി വാനില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റിയാദിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് അസീസ്. ഭാര്യ തസ്നി രണ്ടാഴ്ച മുമ്പാണ് റിയാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.ശുമൈസി ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മരണകാരണം വ്യക്തമായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക