മക്കയില്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് കാര്‍ പാഞ്ഞു കയറി രണ്ട് പേര്‍ മരിച്ചു

accident-graphic-Medium

മക്കയില്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അല്‍ശറായി ജില്ലയിലാണ് അപകടം. പതിനാറു വയസുളള വിദ്യാര്‍ത്ഥി ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ അമിത വേഗത്തില്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മരിച്ച രണ്ട് പേരും പാക്കിസ്ഥാനികളാണ്.

പരുക്കേറ്റവരെ ശിശ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുല്‍ അസീസ് ബാദോമാന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top